"Welcome to Prabhath Books, Since 1952"
What are you looking for?

അമേരിക്കയുടെ 'ആകാശങ്ങൾ'

4 reviews

ബിയാട്രിസ് ഗോമസ് എന്ന സാഹിത്യകാരി തന്റെ അമേരിക്കൻ അനുഭവങ്ങളുടെ വ്യസനിക്കുന്ന ഓർമ്മകൾ അതേ ഊഷ്മളതയോടെ പകർന്നെഴുതുകയാണ് ഈ കൃതിയിൽ. കുറെ ഉല്ലാസനിമിഷങ്ങ ളുടെ വെറും അയവിറക്കലല്ല ഇത്. സകുടുംബമുള്ള ആഘോഷയാത്രയുടെ ശേഷിപ്പുമല്ല. മറിച്ച്, കൂട്ടിനാരുമില്ലാതെ ഒരു സ്ത്രീ മറ്റൊരു ഭൂഖണ്ഡത്തിലേക്ക് നടത്തിയ ഏകാന്തസഞ്ചാരത്തിന്റെ മൊഴിയടയാളങ്ങളാണ്. ആഖ്യാനമാധുര്യവും ചരിത്രാവഗാഹവും നിരീക്ഷണ വൈഭവവും കൊണ്ട് ഈ ഗ്രന്ഥവും ഗ്രന്ഥകാരിയും വേറിട്ട് നിൽക്കുന്നു. കാഴ്ചകളുടെ പറുദീസയായും അറിവിന്റെ പാഠപുസ്തകമായും ഒരേസമയം ഈ കൃതി മാറുന്നു. അതുകൊണ്ടുതന്നെ ഒരുകാര്യം അസന്നിഗ്ദ്ധമായി പറയാം. യാത്രാനുരാഗികൾക്ക് ഈ പുസ്തകം പ്രചോദനം മാത്രമല്ല പ്രലോഭനവുമാണ്. നമ്മുടെ സഞ്ചാരസാഹിത്യ ശാഖയ്ക്ക്, വമ്പിച്ച മുതൽക്കൂട്ടും.

405 450-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support